സ്‌പൈസസ് ബോർഡ് റീട്ടെയ്ൽ ബിസിനസിലേക്ക്

Posted on: October 23, 2013

Spices-Boardസ്‌പൈസസ് ബോർഡ് ആരംഭിക്കുന്ന സ്‌പൈസസ് ഇന്ത്യ റീട്ടെയ്ൽ ഷോപ്പുകളിൽ ആദ്യത്തേത് കൊച്ചി ലുലുമാളിൽ തുറന്നു. ലുലുഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം.എ. യൂസഫലി ഷോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുഗന്ധദ്രവ്യങ്ങൾ, സുഗന്ധതൈലങ്ങൾ, ലേപനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, സോപ്പ്, ഷാമ്പു തുടങ്ങിയ പേഴ്‌സണൽ കെയർ ഉത്പന്നങ്ങളും ഷോപ്പിലുണ്ട്.

ഭക്ഷ്യസുരക്ഷയും ശുചിത്വവും പാലിക്കുന്ന ഉത്പന്നങ്ങളാണ് സ്‌പൈസസ് ഇന്ത്യ റീട്ടെയ്ൽ ഷോപ്പുകളിൽ ലഭ്യമാക്കുന്നതെന്ന് സ്‌പൈസസ് ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് പറഞ്ഞു.

TAGS: Spices Board |