സ്‌പൈസസ് ബോര്‍ഡും ഫ്‌ളിപ്കാര്‍ട്ടും ധാരണയില്‍

Posted on: June 10, 2022

കൊച്ചി : സ്‌പൈസസ് ബോര്‍ഡ് ഫ്‌ളിപ്കാര്‍ട്ടുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുള്ള കര്‍ഷകരെയും ജനകീയ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ വിപണിയില്‍ പ്രവേശനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം.

സ്‌പൈസസ് ബോര്‍ഡിന്റെ കീഴിലുള്ള സംരംഭമായ ‘ഫ്‌ളേവറിറ്റ് സ്‌പൈസസ് ട്രേഡിംഗ് ലിമിറ്റഡി’ന്റെ ബ്രാന്‍ഡിലുള്ള കുരുമുളക്, കശ്മീരി കുങ്കുമം, തേന്‍, കറുവപ്പട്ട, ഏലം, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ ഈ പങ്കാളിത്തം സഹായിക്കും.