ഭീമ ജുവൽസ് കൊടുങ്ങല്ലൂരിൽ ഷോറൂം തുറന്നു

Posted on: August 19, 2021

കൊച്ചി : ഭീമ ജൂവല്‍സിന്റ പുതിയ ഷോറൂം കൊടുങ്ങല്ലൂര്‍ തെക്കേനടയില്‍ പ്രവര്‍ത്തനമാരംഭിച്ചു. 100 ശതമാനം എച്ച്.യു.ഐ.ഡി. ഹാള്‍മാര്‍ക്കിംഗ് ആഭരണങ്ങളാണ് കൊടുങ്ങല്ലൂര്‍ ഷോറൂമിന്റെ സവിശേഷത. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ഭീമ ഭാഗ്യക്കിഴി’യിലൂടെ ആകര്‍ഷകമായ ഓഫറുകളും ഉറപ്പായ സമ്മാനങ്ങളും ഓഗസ്റ്റ് 31 വരെ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും വജ്രാഭരണങ്ങള്‍ക്ക് കാരറ്റിന് 15,000 രൂപ ഇളവും വെള്ളി ആഭരണങ്ങള്‍ക്ക് കിലോയില്‍ 3,000 രൂപ കിഴിവും ലഭിക്കും.

രുധി, മുഗള്‍, ഈവ, സീനിയ തുടങ്ങിയ ഭീമയുടെ എക്സ്സീവ് ജൂവലറി കളക്ഷന്‍സിനൊപ്പം വെര്‍ച്വല്‍ റിയാലിറ്റി, പേഴ്‌സണല്‍ ഷോപ്പിംഗ്, അപ്പോയിന്റ്‌മെന്റ് ഷോപ്പിംഗ് സര്‍വീസുകളും ഒരുക്കിയിട്ടുണ്ട്.