ഫെഡറൽ ബാങ്ക് വരാപ്പുഴ ബ്രാഞ്ച് സുവർണ ജൂബിലി നിറവിൽ

Posted on: February 6, 2015

Federal-Bank-Varappuzha-Bra

കൊച്ചി : ഫെഡറൽ ബാങ്ക് വരാപ്പുഴ ബ്രാഞ്ചിന്റെ സുവർണ ജൂബിലി ആഘോഷവും പുനരർപ്പണവും നവീകരിച്ച ബ്രാഞ്ചിൽ സംഘടിപ്പിച്ചു. വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോണി പരിപാടി ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽ മാനേജരും കേരള നെറ്റ് വർക്ക് ഹെഡുമായി കെ. ഐ. വർഗീസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വരാപ്പുഴ പുത്തൻപള്ളി സെന്റ് ജോർജ് പള്ളി വികാരി റവ. ഡോ. ജോർജ് നെല്ലിശേരി, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ (ഓപറേഷൻസ്) വി. ആർ. മാധവകുമാർ, എച്ച്. ആർ. ഹെഡ് തമ്പി കുര്യൻ, റീജണൽ ഹെഡ് പി. ഗോവിന്ദൻകുട്ടി, ബ്രാഞ്ച് ഹെഡ് പി. അനിത എന്നിവർ ആശംസകൾ നേർന്നു.