സൗത്ത് ഇന്ത്യന്‍ ബാങ്കിന് യു.ഐ. പാത്ത് ഓട്ടോമേഷന്‍ എക്‌സലന്‍സ് പുരസ്‌കാരം

Posted on: January 5, 2022

തൃശൂര്‍: ബിസിനസ് തുടര്‍ച്ചയ്ക്കായുള്ള മികച്ച ഓട്ടോമേഷനുള്ള 2021ലെ യു. ഐ). പാത്ത് ഓട്ടോമേഷന്‍ എക്‌സലന്‍സ് പുരസ്‌കാരം സൗത്ത് ഇന്ത്യന്‍ ബാങ്ക് നേടി.

സമ്മര്‍ദ കാലഘട്ടങ്ങളിലെ പ്രവര്‍ത്തന ബുദ്ധിമുട്ടുകളെ മറികടക്കുന്നതിനായി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ ശേഷിയെ മികവേറിയ രീതിയില്‍ ഉപയോഗപ്പെടുത്തിയതിനും അതുവഴി ബിസിനസ് തുടര്‍ച്ച ഉറപ്പാക്കിയതിനുമാണ് ബാങ്കിന് പുരസ്‌കാരം ലഭിച്ചത്. ഓട്ടോമേഷന്‍ രംഗത്ത് മികച്ച മാറ്റങ്ങള്‍ അവത രിപ്പിക്കുന്നവര്‍ക്കുള്ളഅംഗീകാരമാണ് യു.ഐ. പാത്ത് ഓട്ടോമേഷന്‍ എക്‌സലന്‍സ് പുരസ്‌കാരം.

പുരസ്‌കാരങ്ങളുടെ 2021 പതിപ്പില്‍, പരിവര്‍ത്തന പരമായ ഓട്ടോമേഷന്‍ പദ്ധതികളിലൂടെ വെല്ലുവിളികളെ അ
തിജീവിച്ച ഇന്ത്യയിലും ദക്ഷിണ ഏഷ്യയിലുമുള്ള (ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ ) വ്യക്തികളേ
യും സ്ഥാപനങ്ങളെയുമാണ് അംഗീകരിച്ചത്. റോബോട്ടിക് (പ്രോസസ് ഓട്ടോമേഷന്‍ ഉപയോഗിച്ച് ഒരു പ്രതിസന്ധിഘട്ടത്തെ മറികടന്നതിനാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന് യു, ഐ.പാത്ത് ഓട്ടോമേഷന്‍ എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചതെന്ന് ബാങ്കിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ എ. സോണി പറഞ്ഞു.