മൂന്ന് മിനിട്ടിനുള്ളിൽ വിറ്റത് 10,000 യുറേക്ക സ്മാർട്ട്‌ഫോൺ

Posted on: January 30, 2015

Yureka-Smartphone-big

ബംഗലുരു : ആമസോൺ മൂന്ന് മിനിട്ടിനുള്ളിൽ 10,000 യുറേക്ക സ്മാർട്ട്‌ഫോണുകൾ വില്പന നടത്തി. യുറേക്കയുടെ മൂന്നാമത്തെ ഓൺലൈൻ വില്പനയിലാണ് ഈ നേട്ടം. അടുത്ത വ്യാഴാഴ്ചയാണ് അടുത്ത സെയിൽ.

ഫെബ്രുവരിയോടെ കൂടുതൽ യൂണിറ്റുകൾ വില്പനയ്ക്ക് എത്തിക്കുമെന്ന് യു അറിയിച്ചു. മൈക്രോമാക്‌സിന്റെ സബ്‌സിഡയറിയായ യു ടെലിവെഞ്ചേഴ്‌സ് കഴിഞ്ഞ മാസമാണ് യുറേക്ക സ്മാർട്ട്‌ഫോണുകൾ അവതരിപ്പിച്ചത്.