മുത്തൂറ്റ് മിനി മൂന്ന് സോണൽ ഓഫീസുകൾ തുറന്നു

Posted on: September 18, 2021

കൊച്ചി : ബാങ്കിങ്ങിതര ധനകാര്യ കമ്പനികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മൂന്ന് പുതിയ സോണല്‍ ഓഫീസുകള്‍ തുറന്നു. എറണാകുളം, ആലപ്പുഴ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പുതുതായി സോണല്‍ ഓഫീസുകള്‍ തുറന്നത്.

ആലപ്പുഴയിലെ സോണല്‍ ഓഫീസ് മുത്തൂറ്റ് എം. മാത്യു ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് എം. മാത്യുവും എറണാകുളത്തെ സോണല്‍ ഓഫീസ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും ഉദ്ഘാടനം ചെയ്തു. ഹൈദരാബാദിലെ സോണല്‍ ഓഫീസും ഓണ്‍ലൈനായി എം.ഡി. ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ കമ്പനിക്ക് 800-ല്പരം ശാഖകളും എട്ട് സോണല്‍ ഓഫീസുകളുമാണുള്ളത്.