ഫെഡറൽ ബാങ്കിൽ വാട്ടർ ബിൽ അടയ്ക്കാൻ സൗകര്യം

Posted on: January 21, 2015

Federal-Bank-KWA-big

കൊച്ചി : കേരള വാട്ടർ അഥോറിട്ടി ഉപഭോക്താക്കൾക്ക് ഫെഡറൽ ബാങ്കിൽ വാട്ടർ ബിൽ അടയ്ക്കാനുള്ള സൗകര്യം ഏർപ്പെടുത്തി. ഇതിനായി ഫെഡറൽ ബാങ്കും വാട്ടർ അഥോറിട്ടിയും ആർബിഐ ഇസിഎസ് സെന്റർ തയാറാക്കി. ഇതോടെ ഉപഭോക്താക്കൾക്ക് ക്യൂവിൽ നിൽക്കാതെ ഓരോ മാസവും ബിൽ അടയ്ക്കാൻ കഴിയും.

റിസർവ് ബാങ്ക് (കേരള-ലക്ഷദ്വീപ്) റീജണൽ ഡയറക്ടർ നിർമൽ ചന്ദ് പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചു. വാട്ടർ അഥോറിട്ടി മാനേജിംഗ് ഡയറക്ടർ അശോക് കുമാർ സിംഗ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാട്ടർ അഥോറിട്ടി ഐടി ഹെഡ് ജി. സുജാത, ഫെഡറൽ ബാങ്ക് ഡിജിഎമ്മും സോണൽ ഹെഡുമായ വി. വൈ. ജയിംസ്, വാട്ടർ അഥോറിട്ടി ഫിനാൻസ് മാനേജരും ചീഫ് അക്കൗണ്ടിംഗ് ഓഫീസറുമായ വി. എസ്. പ്രദീപ്, ടെക്‌നിക്കൽ മെംബർ ടി.സി. സുബ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ആർബിഐ മാനേജർ ഷാജഹാൻ ഷംസുദ്ദീൻ ഇസിഎസിനെകുറിച്ച് വിശദീകരിച്ചു.