ഫെഡറൽ ബാങ്ക് മരത്താക്കര ശാഖ തുറന്നു

Posted on: January 21, 2015

Federal-Bank-Marathakkara-B

തൃശൂർ : ഫെഡറൽ ബാങ്കിന്റെ 1222 മത് ശാഖ തൃശൂർ ജില്ലയിലെ മരത്താക്കരയിൽ തുറന്നു. തൃശൂർ ഡെപ്യൂട്ടി കളക്ടർ ഇ. വി. സുശീല ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നന്ദൻ കുന്നത്ത് എടിഎമ്മിന്റെയും പുത്തൂർ ഗ്രാമപഞ്ചായത്ത് അംഗം ജോണി ചെറയത്ത് ലോക്കറിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് ഡിജിഎം എൻ.വി. സണ്ണി, എജിഎം കെ.കെ. ജോർജ്, ബ്രാഞ്ച് മാനേജർ എം. എസ്. ധനിൽ തുടങ്ങിയവർ പങ്കെടുത്തു.