റൺകേരള റണ്ണിൽ മുത്തൂറ്റ് ഫിനാൻസും

Posted on: January 20, 2015

Muthoot-Finance-Run-kerala-

കൊച്ചി : റൺകേരള റണ്ണിൽ മുത്തൂറ്റ് എടിഎമ്മിന്റെ ബാനറിൽ മുത്തൂറ്റ് ഫിനാൻസ് സ്റ്റാഫ് അംഗങ്ങൾ എറണാകുളത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. മുത്തൂറ്റ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, ചീഫ് ജനറൽ മാനേജർ കെ. ആർ. ബിജിമോൻ, ജനറൽ മാനേജർമാരായ പി. ഇ. മത്തായി, സി.വി. ജോൺ, ഉമ്മൻ കെ. മാമൻ എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.

ഇതോടൊപ്പം കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലും മുത്തൂറ്റ് എടിഎമ്മിന്റെ ബാനറിൽ മുത്തൂറ്റ് ഫിനാൻസ് സ്റ്റാഫ് അംഗങ്ങൾ കൂട്ടയോട്ടം നടത്തി.