എയർഇന്ത്യ നൽകിയ സാൻഡ്‌വിച്ചിൽ പുഴുക്കൾ

Posted on: October 15, 2013

Airaindiafoodന്യൂയോർക്കിൽ നിന്നു ന്യൂഡൽഹിയിലേക്കു പുറപ്പെട്ട എയർഇന്ത്യ ഫ്‌ളൈറ്റിൽ യാത്രക്കാരനു നൽകിയ സാൻഡ്‌വിച്ചിൽ പുഴുക്കളെ കണ്ടെത്തി. സെപ്റ്റംബർ 28 നാണ് സംഭവം. യാത്രക്കാരൻ എയർ ഇന്ത്യ അധികൃതരെ വിവരം ധരിപ്പിച്ചുവെങ്കിലും രണ്ടാഴ്ചത്തേക്കു നടപടിയൊന്നുമുണ്ടായില്ല.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് എയർഇന്ത്യ വക്താവ് പ്രസാദ് റാവു ന്യുഡൽഹിയിൽ അറിയിച്ചു. ഭക്ഷണകാര്യത്തിൽ ഉന്നതനിലവാരം പാലിച്ചുപോരുന്നുണ്ടെന്നും സെപ്റ്റംബർ 28 ലേത് ഒറ്റപ്പെട്ട സംഭവമാണെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു.