Posted on: January 19, 2015

Air-India-Hub-big

ചരക്കുനീക്കത്തിലും യാത്രക്കാരുടെ എണ്ണത്തിലും വളർച്ച കൈവരിച്ച എയർ ഇന്ത്യ ഡിസംബറിൽ 14.6 കോടി രൂപ അറ്റാദായം നേടി. മൊത്തവരുമാനം 2013 ഡിസംബറിലെ 1,944 കോടിയിൽ നിന്ന് 6.5 ശതമാനം വർധിച്ച് 2070 കോടി രൂപയായി. ക്രൂഡോയിൽ വിലയിലുണ്ടായ കുറവ് എടിഎഫ് ബില്ലിൽ 20-25 ശതമാനം കുറവു വരുത്താൻ ഇടയാക്കും.

നഷ്ടം നികത്താൻ എയർ ഇന്ത്യ വൻതോതിൽ ചെലവുചുരുക്കലിന് ഒരുങ്ങുകയാണ്. പണംമടക്കി നൽകുന്ന ആനുകൂല്യങ്ങളിൽ ചുരുക്കാനും പ്രവർത്തനമില്ലാത്ത സ്ഥലങ്ങളിലെ 10 ശതമാനം ജീവനക്കാരെ കുറയ്ക്കാനുമാണ് ലക്ഷ്യമിടുന്നത്. നഷ്ടത്തിലോടുന്ന റൂട്ടുകൾ അവസാനിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

TAGS: Air India |