എയർഇന്ത്യയിൽ 46,700 ഹാജിമാർ

Posted on: October 14, 2013

Air-india-hajഒരു മാസം ദീർഘിച്ച ഹജ്ജ് ഓപറേഷനിൽ എയർഇന്ത്യ 46,700 ഇന്ത്യൻ ഹാജിമാരെ മദീനയിലും ജിദയിലും എത്തിച്ചു. സർവകാല റെക്കോർഡാണിത്. 12 ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ നിന്നായി 190 ഫ്‌ളൈറ്റുകളാണ് എയർഇന്ത്യ ഓപറേറ്റ് ചെയ്തത്.

ഇന്ത്യയിൽ നിന്നുള്ള 1,25000 ഹജ് സീറ്റുകളിൽ 48,000 സീറ്റുകളാണ് എയർഇന്ത്യയ്ക്കു അലോട്ട് ചെയ്തിരുന്നത്. ഒൻപതു ഡെസ്റ്റിനേഷനുകളിൽ നിന്നുള്ള ശേഷിച്ച സീറ്റുകൾ സൗദി എയർലൈൻസാണ് കൈകാര്യം ചെയ്തത്.

ഹാജിമാരുമായുള്ള റിട്ടേൺ ഫ്‌ളൈറ്റുകൾ ഒക്ടോബർ 19 മുതൽ ആരംഭിക്കും. മടക്കയാത്രയിൽ തീർത്ഥാടകർക്കു ബാഗേജിനൊപ്പം 10 കിലോഗ്രാം വിശുദ്ധജലവും (സംസം) കൊണ്ടുവരാൻ കഴിയും. ജിദയിലും മദീനയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും എയർഇന്ത്യ തുറന്നിട്ടുണ്ട്.