May 2024
ഇന്ത്യ – ഇസ്രയേൽ വിമാന സർവീസ് 31 മുതൽ
Posted on: May 25, 2021
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനം സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു.
ജൂലൈ 31 വരെയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടുണ്ട്. മെയ് 21നു ശേഷം ഇസ്രയേല്‍ വീസ അനുവദിച്ചവര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. മുമ്പു വിസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ്ആര്ടിപിസിആര് പരിശോധനാ ഫലം യാത്രയ്ക്ക് അത്യാവശ്യമാണ്. നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീന് ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ പ്രവാസികള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
TAGS: Air India |
കന്നി വോട്ടര്‍മാര്‍ക്ക് 19 ശതമാനം കിഴിവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍
ടാറ്റാ കര്‍ണാടകയില്‍ 2300 കോടി നിക്ഷേപിക്കുന്നു
1,799 രൂപ മുതല്‍ ആരംഭിക്കുന്ന വിമാനടിക്കറ്റുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ടൈം ടു ട്രാവല്‍
ഒക്ടോബര്‍ 23 മുതല്‍ കൊച്ചി-ദോഹ നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ