എൽഡിഎഫ് 35, യുഡിഎഫ് 24, ബിജെപി 1

Posted on: May 2, 2021

തിരുവനന്തപുരം : തപാൽവോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ സംസ്ഥാനത്തെ 35 മണ്ഡലങ്ങളിൽ എൽഡിഎഫും 24 മണ്ഡലങ്ങളിൽ യുഡിഎഫും ലീഡ് ചെയ്യുന്നു.

ധർമ്മടത്ത് പിണറായി വിജയൻ, തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ മാസ്റ്റർ, ഏറ്റുമാനൂരിൽ വി. എൻ വാസവൻ, കളമശേരിയിൽ പി. രാജീവ് തുടങ്ങിയ എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നു.

നേമത്ത് ബിജെപി സ്ഥാനാർത്ഥി കു്മ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു.

തൃപ്പൂണിത്തുറയിൽ കെ. ബാബു, കൊടുവള്ളിയിൽ എം.കെ.. മുനീർ, കോവളത്തത് എം. വിൻസന്റ്, തൊടുപുഴയിൽ പി.ജെ.ജോസഫും ലീഡ് ചെയ്യുന്നു.