മുത്തൂറ്റ് ഫിനാൻസ് ഉത്സവ് 2015 ന് തുടക്കമായി

Posted on: January 15, 2015

Muthoot-Finance-UTSAV-big

കൊച്ചി : വിദേശത്തു നിന്നയക്കുന്ന പണം മുത്തൂറ്റ് ഫിനാൻസിലൂടെ കൈപ്പറ്റുന്നവർക്ക് നറുക്കെടുപ്പിലൂടെ മാരുതി സ്വിഫ്റ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകുന്ന ഉത്സവ് 15 പദ്ധതിക്കു തുടക്കമായി.

ഈ വർഷം ഇന്ത്യയിലെ 4300 ശാഖകളിലൂടെയുള്ള മണി ട്രാൻസ്ഫർ ഇടപാടുകളും പദ്ധതിയുടെ ഭാഗമായിരിക്കും. പണം മുത്തൂറ്റ് ഫിനാൻസിലൂടെ സ്വീകരിക്കുന്നവർക്ക് ഒപ്പം ലഭിക്കുന്ന കൂപ്പൺ നറുക്കെടുത്താണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. ബമ്പർ സമ്മാനമായ മൂന്നു സ്വിഫ്റ്റ് കാറുകൾക്കു പുറമേ സ്വർണ്ണ നാണയങ്ങൾ, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ റീചാർജുകൾ തുടങ്ങിയവയും സമ്മാന പട്ടികയിലുണ്ട്. നിശ്ചിത കാലയളവിലും ഉൽസവ സീസണുകളിലും പ്രത്യേക നറുക്കെടുപ്പുണ്ടാകും.

മുത്തൂറ്റ് ഫിനാൻസിലൂടെ വിദേശത്തുനിന്ന് പണം സ്വീകരിക്കുന്നവർക്ക് മുത്തൂറ്റ് റിവാർഡ് പ്രോഗ്രാമിന്റെ ഭാഗമായി പ്രത്യേക ബോണസ് പോയിന്റുകളും ഉണ്ടാകും. മണിഗ്രാം, എക്‌സ്പ്രസ് മണി, വെസ്റ്റേൺ യൂണിയൻ, ട്രാൻസ്ഫാസ്റ്റ്, ഇൻസ്റ്റന്റ് കാഷ്, ഇസിറെമിറ്റ്, റോയൽ മണി തുടങ്ങി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന എല്ലാ മണി ട്രാൻസ്ഫർ ഏജൻസികളുമായും മുത്തൂറ്റ് ഫിനാൻസ് സഹകരിച്ചുവരുന്നു.

രണ്ടര ദശലക്ഷം ഇടപാടുകാർക്കായി 6000 കോടി രൂപയുടെ മണി ട്രാൻസ്ഫർ ബിസിനസ്സാണ് മുത്തൂറ്റ് ഫിനാൻസ് പ്രതിവർഷം നടത്തിവരുന്നത്. 2015 ൽ 30 ലക്ഷം മണി ട്രാൻസ്ഫർ ഇടപാടുകളാണ് മുത്തൂറ്റ് ഫിനാൻസ് പ്രതീക്ഷിക്കുന്നതെന്ന് എം ഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അറിയിച്ചു. ഈ രംഗത്ത് വാർഷികാടിസ്ഥാനത്തിൽ കമ്പനി കൈവരിച്ചുകൊണ്ടിരിക്കുന്ന ബിസിനസ് വളർച്ച 20-25 ശതമാനമാണെന്ന് ചീഫ് ജനറൽ മാനേജർ കെ ആർ ബിജിമോൻ പറഞ്ഞു.