സൗത്ത് ഇന്ത്യന്‍ ബാങ്കിന് നാല് ഐ.ബി.എ.പുരസ്‌കാരങ്ങള്‍

Posted on: March 19, 2021

കൊച്ചി : ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ (ഐ.ബി.എ.) ബാങ്കിംഗ് ടെക്‌നോളജി 16-ാം പതിപ്പില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് നാല് പുരസ്‌ക്കാരങ്ങള്‍. ഏറ്റവും നൂതനമായ പദ്ധതി, വിവര സാങ്കേതിക വിദ്യയുടെയും ഡേറ്റ് അനലിറ്റിക്‌സിന്റയും മികച്ച ഉപയോഗം, മികച്ച ഐ.ടി.റിസ്‌ക്ക്, സൈബര്‍ സുരക്ഷിതത്വ ഉദ്യമങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് ബാങ്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.

ഈ വര്‍ഷത്തെ മികച്ച ടെക്‌നോളജി ബാങ്ക് എന്ന വിഭാഗത്തില്‍ റണ്ണര്‍ അപ്പ് സ്ഥാനവും ബാങ്ക് നേടി.