മഹീന്ദ്ര 50 ലക്ഷം വാഹനങ്ങൾ പുറത്തിറക്കി

Posted on: January 9, 2015

Mahindra-Five-Million-Vehic

മഹീന്ദ്ര അൻപത് ലക്ഷം വാഹനങ്ങൾ പുറത്തിറക്കി ചരിത്രം കുറിച്ചു. മുംബൈക്ക് സമീപം കാന്തിവല്ലിയിലെ നിർമ്മാണ യൂണിറ്റിലാണ് അൻപതാമത് ലക്ഷത്തെ വാഹനമായി മഹീന്ദ്ര ഥാർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോക്ടർ പവൻ ഗോയങ്ക പുറത്തിറക്കി.

നാൽപത് ലക്ഷം വാഹനങ്ങൾ എന്ന നാഴിക കല്ല് 2012 ൽ മറികടന്നശേഷം ഇപ്പോൾ ഈ നേട്ടം കൈവരിച്ചത് ചക്കൻ, നാസിക്, ഹരിദ്വാർ, സഹീറാബാദ് കാന്തിവല്ലി, ജഗത്പുരി എന്നിവിടങ്ങളിലെ ഉത്പാദനത്തിലൂടെയാണ്.

എഴുപത് വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ട വാഹന നിർമ്മാണം ഈ നാഴികക്കല്ല് പിന്നിട്ടത് ജീവനക്കാരുടെ സമർപ്പണവും ആത്മവിശ്വാസവും കൊണ്ടാണെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര അറിയിച്ചു.