മഹീന്ദ്ര ‘ഥാര്‍’ ഒക്ടോബറില്‍

Posted on: August 18, 2020

കൊച്ചി മഹീന്ദ്ര & മഹീന്ദ പുതിയ’ഥാര്‍’ എവിഅവതരിപ്പിച്ചു. ഒക്ടോബറില്‍ വിപണിയിലെത്തും. 2.2 ലീറ്റര്‍ ഡീസല്‍ (130 എച്ച്പി കരുത്ത്), 2-ലീറ്റര്‍ ടര്‍ബോ പെട്രോള്‍ (150 എച്ച്പി) എന്‍ജിനുകളോടെയെത്തുന്ന ഥാര്‍ മാനുവല്‍, ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സകളും 4×4 മാനുവല്‍ ഷിഫ്റ്റ് സംവിധാനവുമുണ്ട്. വില പ്രഖ്യാപിച്ചിട്ടില്ല.

ഓഫ് റോഡിംഗിനും സാധാരണ യാത്രയ്ക്കും ഉതകുന്ന ഥാര്‍, കാര്‍ പോലെ 4 സീറ്റര്‍ ആയി ലൈഫ്‌സ്‌റ്റൈല്‍വേരിയന്റിലും പിന്‍നിരയില്‍4 സൈഡ്-ഫെയ്‌സിംഗ് സീറ്റുള്ള 6 സീറ്റര്‍ ആയി അഡ്വഞ്ചര്‍വേരിയന്റിലും ലഭിക്കും.

17.8 സെന്റിമീറ്റര്‍ ടച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍ മെന്റ് സിസ്റ്റം, റൂഫ് മൗണ്ടഡ് സ്പീക്കര്‍, എബിഎസ്, 2 എയര്‍ബാഗ് എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങളും സവിശേഷതകളുമുണ്ട്. 320 എന്‍എം ആണ് 2 എന്‍ജിനുകളുടെയുംപരമാവധി കുതിപ്പുശേഷി(ടോര്‍ക്).

TAGS: Mahindra Thar |