കെ എസ് എഫ് ഇയുടെ ടേണോവര്‍ 51,000 കോടിയായി

Posted on: January 28, 2021

തൃശൂര്‍ : കെഎസ്എഫ്ഇയുടെ ടേണോവര്‍ 51,000 കോടിയായി ഉയര്‍ന്നെന്നു മന്ത്രി തോമസ് ഐസക്. യുഡിഎഫിന്റെ കാലത്തു കേവലം 29,000 കോടി മാത്രമാണുണ്ടായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കുത്തനെ ഉയര്‍ന്നത്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

മൈക്രോ ചിട്ടികള്‍, ലാപ്‌ടോപ്പ് വിതരണം തുടങ്ങിയവ ഉടന്‍ കെ എസ് എഫ് ഇ യില്‍ ആരംഭിക്കും. കെഎസ്എഫ്ഇ. ഐഎഫ്‌സി, കേരള ബാങ്ക് തുടങ്ങി ധനകാര്യ സ്ഥാപനങ്ങളെ എങ്ങനെ നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്താം എന്നതാണ് ബജറ്റ് മുന്നോട്ടുവച്ചതെന്നും മന്ത്രി വ്യക്തമാക്കി.

TAGS: KSFE |