ഷവോമി 100 സർവീസ് സെന്ററുകൾ തുറക്കും

Posted on: January 7, 2015

Xiaomi-Redmi-Note-4G-Big

ചൈനീസ് മൊബൈൽ കമ്പനിയായ ഷവോമി വികസനത്തിന്റെ ഭാഗമായി ഇന്ത്യയിൽ 100 സർവീസ് സെന്ററുകൾ തുറക്കും. ഇപ്പോൾ അഞ്ചു സർവീസ് സെന്ററുകൾ മാത്രമാണുള്ളത്. ബംഗലുരുവിൽ 20,000 ചതുരശ്രയടി വിസ്തീർണമുള്ള ഗവേഷണ വികസന വിഭാഗവും ആരംഭിക്കുമെന്ന് ഷവോമി ഇന്ത്യ ഹെഡ് മനു ജയിൻ പറഞ്ഞു.

പത്ത് ഇന്ത്യൻ ഭാഷകളിൽ കൂടി മൊബൈൽ സോഫ്റ്റ് വേർ പുറത്തിറക്കും. ഷവോമി റെഡ്മി നോട്ട് 4 ജി, റെഡ്മി 1 എസ്, റെഡ്മി നോട്ട്, മി 3 എന്നീ മോഡലുകളാണ് ഇന്ത്യയിൽ വിൽക്കുന്നത്.

ഫഌപ്കാർട്ടും എയർടെല്ലും വഴിയാണ് ഇപ്പോൾ ഷവോമി ഫോണുകളുടെ വില്പന. മൊബൈൽ ഫോണുകൾക്കു പുറമെ മി ടിവി, മി ബാൻഡ് തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനും ഷവോമിക്ക് പദ്ധതിയുണ്ട്.