പുതിയ സൗകര്യങ്ങളുമായി ഫെഡറൽ ബാങ്ക് പനമ്പിള്ളിനഗർ ബ്രാഞ്ച്

Posted on: January 6, 2015

Federal-Bank-Panambillynaga

ഫെഡറൽ ബാങ്ക് എറണാകുളം പനമ്പിള്ളി നഗർ ബ്രാഞ്ചിൽ ലോബി ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തി. എറണാകുളം ജില്ലാകളക്ടർ എം ജി രാജമാണിക്കം ബ്രാഞ്ച് കെട്ടിടത്തിന്റെയും എസിപി ആർ നിഷാന്തിനി ഐപിഎസ് പ്രയോറിട്ടി ലോഞ്ചിന്റെയും ഉദ്ഘാടനം നിർവഹിച്ചു.

എടിഎമ്മിന്റെ ഉദ്ഘാടനം ഡിഎംആർസി ഫിനാൻസ് ജനറൽമാനേജർ രാധ ഉദയ് നിർവഹിച്ചു. ദീപ വർഗീസിന് ആദ്യ ലോക്കർ സമ്മാനിച്ച് സേഫ് ഡിപ്പോസിറ്റ് ലോക്കർ സൗകര്യം സിനിമതാരം ശ്വേതാ മേനോൻ ഉദ്ഘാടനം ചെയ്തു. യംഗ്ചാമ്പ് അക്കൗണ്ട് തുടങ്ങിയ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം സോണൽ ഹെഡ് എൻ.വി. സണ്ണി, റീജണൽ ഹെഡ് പി. ഗോവിന്ദൻകുട്ടി, ബ്രാഞ്ച് ഹെഡ് പി. അമ്മിണി തുടങ്ങിയവർ പ്രസംഗിച്ചു.