എയർഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി

Posted on: January 4, 2015

Air-India-Hub-big

ഡൽഹിയിൽ നിന്ന് കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി. കോൽക്കത്തിയിലെ എയർ ഇന്ത്യ ഓഫീസിലേക്കാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കി.