12
Sunday
May 2024
May 2024
ബാങ്ക് ജീവനക്കാർ 7 ന് പണിമുടക്കും
Posted on: January 2, 2015
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 7 ന് രാജ്യവ്യാപകമായി പണിമുടക്ക് നടത്തും. പണിമുടക്കിന് മുന്നോടിയായി 5 ന് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. കൂടാതെ റാലികളും ധർണകളും സംഘടിപ്പിക്കുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി. എച്ച്. വെങ്കിടാചലം പറഞ്ഞു.
രണ്ടാംഘട്ടത്തിൽ ജനുവരി 21 മുതൽ 24 വരെ തുടർച്ചയായി നാല് ദിവസം പണിമുടക്കും. മൂന്നാംഘട്ടത്തിൽ മാർച്ച് 16 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
News in this Section