എ ലൈഫ് ഓഫ് പർപ്പസ്, ലിവ്ഡ് വിത്ത് പാഷൻ : നാളെ പ്രകാശനം ചെയ്യും

Posted on: November 25, 2020

കൊച്ചി: സിന്തെറ്റ് ഇന്‍ഡസ്ട്രീസിന്റെ വൈസ് ചെയര്‍മാനും മലങ്കര ഓര്‍ത്തഡോക്‌സ് | സഭാ അല്‍മായ ട്രസ്റ്റുമായിരുന്ന ജോര്‍ജ് പോളിന്റെ സ്മരണാര്‍ഥം സുഹൃത്തുക്കളും കൂടുംബാംഗങ്ങളും ചേര്‍ന്നു പുറത്തിറക്കുന്ന പുസ്തകം എലൈഫ് ഓഫ് പര്‍പ്പസ്, ലിവ്ഡ് വിത് പാഷന്‍ – നാളെ പ്രകാശനം ചെയ്യും. ഹോട്ടല്‍ ലേ മെറിഡിയനില്‍ നടക്കുന്ന ചടങ്ങില്‍ മലയാള മനോരമ മാനേജിംഗ് – എഡിറ്റര്‍ ജേക്കബ് മാത്യുവാണുപ്രകാശനം നിര്‍വഹിക്കുക.

പ്രധാനമായും 3 ഭാഗങ്ങളായു ള്ള പൂസ്തകത്തിന്റെ ആദ്യഭാഗ ത്ത് അദ്ദേഹത്തിന്റെ ജീവിതകഥയാണു പറഞ്ഞുവയ്ക്കുന്നത്. വിദ്യാഭ്യാസ, വ്യവസായ, രാഷ്ട്രീയ, ആത്മീയ മേഖലകളിലെ പ്രമുഖരും കുടുംബസുഹ്യത്തുക്കളും അദ്ദേഹത്തെ അനുസ്മരിക്കുന്ന കുറിപ്പുകളാണു രണ്ടാം ഭാഗ
ത്ത്. പ്രതങ്ങളിലും ആനുകാലികങ്ങളിലും അദ്ദേഹം എഴുതിയ ലേഖനങ്ങളും അദ്ദേഹത്തെക്കുറി
ച്ചു പ്രസിദ്ധീകരിച്ച ഫീച്ചറുകളുംഅഭിമുഖങ്ങളും അടങ്ങുന്നതാണു മൂന്നാം ഭാഗം.

പ്രഫ. ടൈറ്റസ് വര്‍ക്കി, പി.ടി.ഏലിയാസ്, ഡോ. കുര്യന്‍ തോമസ്, ജോയ് തോട്ടയ്ക്കാട്, വര്‍ഗീസ് ജോണ്‍, ജേക്കബ് കുരുവിള, ജോര്‍ജ് പോളിന്റെ ഭാര്യ ലിസജോര്‍ജ്, മകന്‍ പൗലോ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണു പുസ്തകം തയാറാക്കിയത്.