ആമസോൺ 8,000 പേർക്ക് നിയമനം നൽകും

Posted on: January 1, 2015

Amazon-big

ആമസോൺ ഇന്ത്യ 2015 ജൂലൈയ്ക്ക് മുമ്പ് ലോജിസ്റ്റിക്‌സ് വിഭാഗത്തിൽ 8,000 പേർക്ക് നിയമനം നൽകും. നിലവിൽ 6,000 പേരാണ് ഈ വിഭാഗത്തിലുള്ളത്. ആമസോണിന് 16,000 രജിസ്റ്റേർഡ് സെല്ലേഴ്‌സാണ് ഇന്ത്യയിലുള്ളത്. ഏഴ് സംസ്ഥാനങ്ങളിലായി 8 വെയർഹൗസുകളുമുണ്ട്.

കൂടുതൽ നഗരങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി മെഗാ റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നത്. 2013 ജൂണിലാണ് യുഎസ് കമ്പനിയായ ആമസോൺ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്.