മോട്ടര്‍ വാഹന വകുപ്പിന് 65 വൈദ്യുത നെക്‌സോണ്‍

Posted on: November 10, 2020

തിരുവനന്തപുരം : കേരള മോട്ടര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 65 ടാറ്റ നെക്‌സോണ്‍ വൈദ്യുത എസ് യു വികള്‍. കേന്ദ്ര ഏജന്‍സിയായ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡില്‍ നിന്ന് അനെര്‍ട്ട് വഴി 8 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ് കാറുകള്‍. ഇതില്‍ 45 എണ്ണം കഴിഞ്ഞ ദിവസം കൈമാറി.

TAGS: Tata Nexon |