ആദിത്യ ബിർള ഫാഷന്റെ 7.8 ശതമാനം ഓഹരികൾ ഫ്‌ളിപ്കാർട്ട് വാങ്ങുന്നു

Posted on: October 26, 2020

മുംബൈ : ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയിലില്‍ 7.8 ശതമാനം ഓഹരികള്‍ വാങ്ങി വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ് കാര്‍ട്ട്. ഓഹരിയൊന്നിന് 205 രൂപ വീതം 1500 കോടി രൂപ ചെലവില്‍ 31 ലക്ഷം ഓഹരികളാണ് ഫ്‌ളിപ് കാര്‍ട്ട് വാങ്ങുന്നത്.

വാള്‍മാര്‍ട്ടിനു കീഴിലുള്ള ഫ്‌ളിപ് കാര്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റ്‌സ് വഴിയാണ് നിക്ഷേപം നടത്തുക.

വിവിധ വസ്ത്ര ബ്രാന്‍ഡുകളുടെ വില്പനയും വിതരണവും കരാറിന്റെ ഭാഗമായുണ്ടാകും. അദിത്യ ബിര്‍ള ഫാഷന്റെ രാജ്യവ്യാപക ശൃംഖല വഴി ഫ്‌ളിപ് കാര്‍ട്ടിന്റെയും മിന്ത്രയുടെയും സ്വാധീനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് വാള്‍മാര്‍ട്ടിന്റെ നിക്ഷേപം. മാത്രമല്ല, ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ വിഭാഗം വില്ക്കുകയാണെങ്കില്‍ ഫ്‌ളിപ് കാര്‍ട്ടിന് മുന്‍ഗണന ലഭിക്കുകയും ചെയ്യും.

ഇടപാടിന് നിയമപ്രകാരമുള്ള അനുമതി ലഭിക്കേണ്ടതുണ്ട്.

 

TAGS: Flipkart |