ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സ് ഒക്ടോബര്‍ 16 മുതല്‍

Posted on: October 6, 2020

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിംഗ് സംരംഭമായ ‘ഫ്‌ളിപ്കാര്‍ട്ടി’ന്റെ ഈ വര്‍ഷത്തെ ‘ബിഗ് ബില്യണ്‍ ഡേയ്സ്’ ഓഫര്‍ സെയില്‍ ഒക്ടോബര്‍ 16-ന് ആരംഭിക്കും. രാജ്യത്തുടനീളമുള്ള എം.എസ്.എം.ഇ.കള്‍ക്കും വില്പനക്കാര്‍ക്കും വളര്‍ച്ചാ അവസരങ്ങള്‍ നല്‍കുന്നതിനൊപ്പം നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യങ്ങളുള്ള വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലാണ് ബിഗ് ബില്യണ്‍ ഡേയ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആകര്‍ഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ‘ഫ്‌ളിപ്കാര്‍ട്ട് പ്ലസ്’ ഉപഭോക്താക്കള്‍ക്ക് 15-നു തന്നെ വില്പനയില്‍ പങ്കുചേരാനുള്ള അവസരവും നല്‍കും.

ഈ വര്‍ഷം പുതിയതും സൗകര്യപ്രദവുമായ പേയ്‌മെന്റ് ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. എസ്.ബി.ഐ. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് 10 ശതമാനം കിഴിവ് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് ഇ.എം.ഐ. കാര്‍ഡുകള്‍, മറ്റ് പ്രമുഖ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് ഷോപ്പിങ് ചെയ്യുന്നവര്‍ക്ക് നോ-കോസ്റ്റ് ഇ.എം.ഐ.കള്‍ ഒരുക്കിയിട്ടുണ്ട്. പേടിഎം വാലറ്റ്, പേടിഎം യു.പി.ഐ. എന്നിവ വഴി പണമടയ്ക്കുന്ന ഉപയോക്താക്കള്‍ക്ക് ഉറപ്പുള്ള ക്യാഷ്ബാക്ക് ഓഫറും വാഗ്ദാനം ചെയ്യുന്നു.

 

TAGS: Flipkart |