മുരളി രാമകൃഷ്ണൻ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റു

Posted on: October 4, 2020

തൃശൂർ : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി മുരളി രാമകൃഷ്ണൻ ചുമതലയേറ്റു. കോവിഡ് പശ്ചാത്തലത്തിൽ മുംബൈയിലാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. തുടർന്ന് വീഡിയോ കോൺഫറൻസിലൂടെ അദ്ദേഹം ജീവനക്കാരെ അഭിസംബോധന ചെയ്തു.

ജൂലൈ ഒന്നു മുതൽ ബാങ്കിന്റെ അഡൈ്വസറായി പ്രവർത്തിച്ചുവരികയായിരുന്നു. ആറു വർഷമായി മാനേജിംഗ് ഡയറക്ടറായിരുന്ന വി.ജി. മാത്യു വിരമിച്ച ഒഴിവിലാണ് മുരളി രാമകൃഷ്ണന്റെ നിയമനം.