എയർ ഏഷ്യ വിമാനം ജാവ സമുദ്രത്തിൽ ?

Posted on: December 28, 2014

 

Air-Asia-in-Java-sea-Big

കാണാതായ എയർഏഷ്യ വിമാനം ജാവ സമുദ്രത്തിൽ തകർന്നു വീണതായി അഭ്യൂഹം. എന്നാൽ സിംഗപ്പൂർ ഗവൺമെന്റും എയർഏഷ്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരിൽ 138 മുതിർന്നവരും 16 കുട്ടികളും ഒരു നവജാതശിശുവുമുണ്ടായിരുന്നു. കൂടാതെ രണ്ട് പൈലറ്റുമാർ, നാല് ഫ്‌ളൈറ്റ് അറ്റൻഡന്റസ്, ഒരു എൻജിനീയറും വിമാനത്തിലുണ്ടായിരുന്നു.

വിമാനത്തിന്റെ ക്യാപ്റ്റന് 6,100 മണിക്കൂറും ഫസ്റ്റ് ഓഫീസർക്ക് 2,275 മണിക്കൂറും വിമാനം പറത്തി പരിചയമുണ്ടെന്ന് എയർ ഏഷ്യ വൃത്തങ്ങൾ പറഞ്ഞു.

വിമാനത്തിൽ ഉണ്ടായിരുന്നവരിൽ 156 പേർ ഇന്തോനേഷ്യൻ പൗരത്വമുള്ളവരാണ്. 3 ദക്ഷിണ കൊറിയക്കാരും സിംഗപ്പൂർ, മലേഷ്യ, ഫ്രാൻസ് എന്നീരാജ്യങ്ങളിൽ നിന്നുള്ള ഓരോ പൗരൻമാരും വിമാനത്തിലുണ്ടായിരുന്നു.