ഹ്രസ്വ ദൂര യാത്രകൾക്ക് സൗജന്യ ഭക്ഷണവുമായി എയർഇന്ത്യ

Posted on: December 26, 2014

AirIndia-Inflight-Meals-Big

എയർഇന്ത്യ ഹ്രസ്വ ദൂര ഇക്‌ണോമി ക്ലാസ് യാത്രകളിൽ സൗജന്യ ഭക്ഷണം വീണ്ടും ഏർപ്പെടുത്തി. ഒരു മണിക്കൂർ വരെയുള്ള യാത്രകളിൽ സൗജന്യ ഭക്ഷണം 2012 ലാണ് എയർ ഇന്ത്യ പിൻവലിച്ചത്. ചെലവുചുരുക്കലിന്റെ ഭാഗമായിരുന്നു ഈ നടപടി.

യാത്രക്കാരുടെ തിരക്കുവർധിച്ച സാഹചര്യത്തിൽ ആഭ്യന്തരസർവീസുകൾക്ക് ഓരോ ബോയിംഗ് 747 (423 സീറ്റ്), ബോയിംഗ് 777-200 എൽആർ (238 സീറ്റ്), ബോയിംഗ് 777-300 ഇആർ (342 സീറ്റ്) വിമാനങ്ങൾ കൂടി ഏർപ്പെടുത്തി. 256 സീറ്റുകളുള്ള ഒരു ബോയിംഗ് 787 വിമാനം കൂടി ഫ്‌ലീറ്റിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു.