ദേവിപ്രസാദ് എസ് ബി ടി ജനറൽ മാനേജർ

Posted on: December 19, 2014

M.-Deviprasad-sbt-gm-Big

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ തിരുവനന്തപുരം നെറ്റ് വർക്കിന്റെ ചുമതലയുള്ള ജനറൽ മാനേജരായി എം. ദേവി പ്രസാദ് സ്ഥാനമേറ്റു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹത്തിന് ബാങ്കിന്റെ വിവിധ മേഖലകളിൽ 34 വർഷത്തെ സേവന പാരമ്പര്യമുണ്ട്.

കേരളത്തിലെ ശാഖകളിലും വിദേശനാണ്യ വിനിമയ വിഭാഗത്തിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ബാങ്കിന്റെ മുംബൈ മെയിൻ ബ്രാഞ്ച്, തൃശൂർ, ബംഗലുരു റീജണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ സ്റ്റേറ്റ് ബാങ്ക് ബിക്കാനീർ ആൻഡ് ജയ്പ്പൂരിൽ റിസ്‌ക് മാനേജ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ആയിരുന്നു.