കൊച്ചി – യുഎഇ വിമാന സര്‍വീസുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്

Posted on: July 13, 2020

നെടുമ്പാശേരി : ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് നിയന്ത്രിത വിമാനസര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ ഇന്നു മുതല്‍ കൊച്ചിയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നത് 19 സര്‍വീസ്.

കൊച്ചിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും അവ പുറപ്പെടുന്ന സമയവും. ഇന്ന് രാവിലെ ദുബായിലേക്ക് 10.30 നും, നാളെ : ദുബായ് രാവിലെ 10.30, അബുദാബി ഉച്ചയ്ക്ക് 12.40 ഉം ആണ്. പതിനഞ്ചാം തിയതി ദുബായ് രാവിലെ 10.30, ഷാര്‍ജ 10.30, 16-ാം തിയതി ഷാര്‍ജ രാവിലെ 10.30, 17 ന് ദുബായ് ഉച്ചയ്ക്ക് 2.40, 18 ന് ദുബായ് ഉച്ചയ്ക്ക് 12.20. അബുദാബി 12.40.

19 ന് ദുബായ് രാവിലെ 10.30. അബുദാബി ഉച്ചയ്ക്ക് 12.20, 20 ന് അബുദാബി രാവിലെ 7.35, 21 ന് ദുബായ് രാവിലെ 8.40, 22 ന് അബുദാബി ഉച്ചയ്ക്ക് 12.40, 23 ന് ദുബായ് ഉച്ചയ്ക്ക് 1.20, അബുദാബി 2.30. 24 ന് ദുബായ് ഉച്ചയ്ക്ക് 1.30, 25 ന് ദുബായ് രാവിലെ 7.00, 26 ന് ദുബായ് രാവിലെ 8.40 ന്.

TAGS: Air India |