എയര്‍ ഇന്ത്യ 174 കാബിന്‍ ക്രൂ ട്രെയിനികളെ പിരിച്ചുവിട്ടു

Posted on: July 12, 2020

ന്യൂഡല്‍ഹി : വിമാനത്തിലെ കാബിന്‍ ക്രൂ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം പരിശീലനത്തിനു കയറിയ 174 പേരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടു.

കോവിഡ് മൂലമുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യയില്‍ ജോലിനല്‍കുമെന്ന വാഗ്ദാനവും റദ്ദാക്കി. 2019 നവംബര്‍ 25 നാണ് ഇവരുടെ പരിശീലനം ആരംഭിച്ചത്.

TAGS: Air India |