എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ടിക്കറ്റ് വില്‍പനയ്ക്ക് ട്രാവല്‍ ഏജന്‍സികള്‍ക്ക് അനുമതി

Posted on: July 10, 2020

കൊച്ചി : ഇന്ത്യയില്‍ നിന്ന് യു.എ.ഇ.യിലേക്ക് യാത്ര ചെയ്യുന്നതിന് ടിക്കറ്റ് അനുവദിക്കാന്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് ട്രാവല്‍ ഏജന്‍സികള്‍ക്ക് അനുമതി നല്‍കി. 12 മുതല്‍ 26 വരെ പുറപ്പെടുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നതിന് നിബന്ധനകളോടെ ടിക്കറ്റ് അനുവദിക്കാനാണ് അനുമതി.

യു.എ.ഇ. റെസിഡന്റ്‌സ് പെര്‍മിറ്റ് ഉള്ളവര്‍ക്ക് മാത്രമേ ടിക്കറ്റ് അനുവദിക്കൂ. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹെല്‍ത്ത് ഡിക്ലറേഷന്‍ ഫോമും ഹാജരാക്കണം. കോവിഡ് -19 ദുബായ് സ്മാര്‍ട്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം.