എയർഇന്ത്യയ്ക്ക് ഒരു ഡ്രീംലൈനർ കൂടി ലഭിച്ചു

Posted on: December 15, 2014

AirIndia-B-787-Dreamliner-B

എയർഇന്ത്യയ്ക്ക് ഒരു ഡ്രീംലൈനർ കൂടി ബോയിംഗിൽ നിന്ന് ഡെലിവറി ലഭിച്ചു. ഇതോടെ എയർഇന്ത്യ ഫഌറ്റിൽ 18 ഡ്രീംലൈനറുകളായി. 2006 ലാണ് 27 ബി 787 ഡ്രീംലൈനറുകൾക്ക് ഓർഡർ നൽകിയത് .പുതിയ ഡ്രീംലൈനർ ന്യൂഡൽഹി – ബിർമിംഗാം റൂട്ടിൽ പ്രതിദിന സർവീസിന് ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇപ്പോൾ യൂറോപ്പ്, ഓസ്‌ട്രേലിയ, ഫാർ ഈസ്റ്റ് തുടങ്ങിയ മേഖലകളിലേക്കാണ് എയർഇന്ത്യയുടെ ഡ്രീംലൈനർ സർവീസുള്ളത്. ഡൽഹിയിൽ നിന്ന് ചെന്നൈ, ബംഗലുരു, കോൽക്കത്ത തുടങ്ങിയ ആഭ്യന്തരസർവീസുകൾക്കും ഡ്രീംലൈനർ ഉപയോഗിക്കുന്നുണ്ട്.