ഗൂഗിൾ ജിഓഎസ്എഫ് : പുറവങ്കരയുടെ 125 അപ്പാർട്ടുമെന്റുകൾക്ക് ബുക്കിംഗ്

Posted on: December 11, 2014

Puravankara-GOSF-offer-Big

ഗൂഗിൾ ഗ്രേറ്റ് ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ 12 മണിക്കൂറിൽ തന്നെ പുറവങ്കര പ്രൊജക്റ്റ്‌സിന്റെ 125 അപ്പാർട്ടുമെന്റുകൾക്ക് ബുക്കിംഗ്. അത്യാകർഷകമായ ഓഫറുകളുമായി ജിഒഎസ്എഫിനെത്തിയ പുറവങ്കരയുടെ വിവിധ പദ്ധതികൾക്ക് നിരവധി അന്യേഷണങ്ങളും ലഭിക്കുന്നുണ്ട്.

ഡിസംബർ 12 വരെ നീണ്ടു നിൽക്കുന്ന കാംപെയ്‌നിൽ കൂടുതൽ ബുക്കിംഗുകൾ നേടാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പുറവങ്കര പ്രൊജക്റ്റ്‌സിനു പുറമെ ഉപസ്ഥാപനമായ പ്രൊവിഡന്റ് ഹൗസിംഗും ഈ ഫെയറിൽ പങ്കെടുക്കുന്നുണ്ട്. പുറവങ്കരയുടെ കൊച്ചിയിലെ ഗ്രാന്റ്‌ബേ, ഓഷ്യാനിയ, എറ്റേണിറ്റി പദ്ധതികളാണ് ഫെയറിലുള്ളത്. ചതുരശ്ര അടിക്ക് 549 മുതൽ 1449 രൂപ വരെ ഇളവുകൾ ഫെയറിൽ ലഭ്യമാണ്.