പുറവങ്കര പ്രോജക്ട്‌സ് മാനേജഡ് റെസിഡൻസ് പ്ലാൻ അവതരിപ്പിച്ചു

Posted on: June 3, 2016

Puravankara-Grandbay-Big

കൊച്ചി : പുറവങ്കര പ്രോജക്ട്‌സ്, സ്‌നാപ് ഡീലും രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടൻസിയായ ജെഎൽഎൽ ഇന്ത്യയുമായി ചേർന്ന് മാനേജഡ് റെസിഡൻസ് പ്ലാൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിൽനിന്നു മികച്ച മൂല്യം നേടാൻ സഹായിക്കുന്ന ദീർഘകാല അസറ്റ് മാനേജ്‌മെന്റ് പദ്ധതിയാണ് മാനേജഡ് റെസിഡൻസ് പ്ലാൻ.

ഈ പദ്ധതിയനുസരിച്ച് പുറവങ്കരയുടെ റെഡി ടു ഒക്കുപൈ അപ്പാർട്ട്‌മെന്റ് വാങ്ങുകയും തിരിച്ചു കമ്പനിക്കു ഏഴുവർഷത്തേക്കു ലീസിനു നൽകുകയും ചെയ്യാം. നേരത്തെ നിശ്ചയിച്ച പ്രതിമാസ വാടകയും അപ്പാർട്ട്‌മെന്റിന്റെ അറ്റകുറ്റപ്പണികളും ഏഴുവർഷത്തേക്കു പുറവങ്കര ഉറപ്പാക്കും. അതായത് ഈ പദ്ധതിയനുസരിച്ച് ഏഴുവർഷത്തേക്കു പ്രതിമാസ വാടക ഉറപ്പാകുന്നു. അറ്റകുറ്റപ്പണികൾക്കുള്ള തുക കമ്പനിയാണ് ബിൽഡിംഗ് അസോസിയേഷനു നൽകുക. കൂടാതെ ഓരോ വർഷവും എട്ടു ശതമാനം അധിക വാടകയും ലഭ്യമാക്കും. പദ്ധതിയുടെ ലീസ് മാനേജരായി പ്രവർത്തിക്കുന്ന ജെഎൽഎൽ വീട് സബ് ലീസിനു നൽകും.

ആവശ്യമുള്ള ഉപഭോക്താക്കൾക്കു ഏഴു വർഷത്തിനുശേഷവും ജെഎൽഎൽ ലീസ് മാനേജ്‌മെന്റ് സേവനങ്ങൾ ചെറിയ ഫീസിൽ ലഭ്യമാക്കും. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള ദീർഘകാല ലീസ്ഡ് റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് പദ്ധതിയെന്നു പ്രമോട്ടർമാർ അവകാശപ്പെട്ടു. ബംഗലുരു, ചെന്നൈ, കോയമ്പത്തൂർ, കൊച്ചി എന്നിവിടങ്ങളിലാണ് മാനേജഡ് റെസിഡൻസ് പ്ലാൻ നടപ്പാക്കുന്നത്. തുടക്കത്തിൽ 35 ലക്ഷം രൂപ മുതൽ മൂന്നരക്കോടി രൂപ വരെവിലയുള്ള 200 അപ്പാർട്ടുമെന്റുകളാണ് പുറവങ്കര ലഭ്യമാക്കിയിട്ടുള്ളത്.