നാഗപൂരിൽ ബോയിംഗ് എംആർഒ അടുത്തമാസം തുറക്കും

Posted on: December 11, 2014

Boeing-MRO-Big

ഏഷ്യയിലെ ഏറ്റവും വലിയ എംആർഒ (മെയിന്റനൻസ് റിപ്പയർ ഓവർഹോൾ) സൗകര്യം നാഗപൂരിൽ അടുത്തമാസം പ്രവർത്തനമാരംഭിക്കും. ഒരേ സമയം രണ്ട് കമേർഷ്യൽ എയർക്രാഫ്റ്റുകളുടെ സി-ലെവൽ പരിശോധനകൾ ഇവിടെ നടത്താനാകും. ഇതേ വരെ പ്രാഥമിക എംആർഒ സൗകര്യങ്ങൾ മാത്രമാണ് ഇന്ത്യയിലുണ്ടായിരുന്നത്. സുരക്ഷാ പരിശോധനകൾക്കായി വിമാനങ്ങൾ ദുബായിലോ സിംഗപ്പൂരിലോ കൊണ്ടുപോകേണ്ട അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.

എയർഇന്ത്യ 68 ബോയിംഗ് വിമാനങ്ങൾക്ക് ഓർഡർ നൽകുമ്പോഴുണ്ടാക്കിയ കരാറനുസരിച്ചാണ് ബോയിംഗ് നാഗ്പൂരിൽ എംആർഒ സ്ഥാപിക്കുന്നത്. 50 ഏക്കർ സ്ഥലത്ത് 450 കോടി രൂപ മുതൽമുടക്കിലാണ് എംആർഒ പൂർത്തിയായി വരുന്നത്. പ്രവർത്തനസജ്ജമായിക്കഴിഞ്ഞാൽ എംആർഒ എയർഇന്ത്യയ്ക്കു കൈമാറും.