ലോക്ഡൗണിനു ശേഷം മാരുതി വിറ്റഴിച്ചത് 5,000 കാറുകള്‍

Posted on: May 19, 2020


മുംബൈ : ലോക്ഡൗണിനിടയില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചശേഷം മാരുതി സുസുകി രാജ്യത്ത് വിറ്റഴിച്ചത് 5,000 കാറുകള്‍. രാജ്യത്താകെ 1350 ഷോറൂമുകളും 300 ട്രൂ വാല്യൂ ഔട്ട് ലെറ്റുകളും തുറന്നതായും കമ്പനി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ സുരക്ഷയ്ക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയാണ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആവശ്യക്കാര്‍ക്ക് ഷോറൂമിലെത്താതെ തന്നെ കാറുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഗുരു ഗ്രാമിലുള്ള ഫാക്ടറിയില്‍ തിങ്കളാഴ്ച ഉത്പാദനം പുനരാരംഭിച്ചിട്ടുണ്ട്.