May 2024
549 രൂപയ്ക്ക് അപ്പാർട്ട്മെന്റ് ബുക്കിംഗ് ഓഫറുമായി പുറവങ്കര
Posted on: December 10, 2014
കേവലം 549 രൂപയ്ക്ക് അപ്പാർട്ട്മെന്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കി പുറവങ്കര പ്രൊജക്ട്സ് ഗൂഗിൾ ഗ്രേറ്റ് ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവലിൽ. ഡിസംബർ 10 മുതൽ 12 വരെയാണ് ഈ ഓൺലൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ.
വിശ്വാസ്യതയുള്ള കൺസ്യൂമർ ബ്രാൻഡുകളെ അണിനിരത്തി ഗൂഗിൾ നടത്തുന്ന ഫെയറിന്റെ മൂന്നാമത് വർഷമാണിത്. പുറവങ്കരയ്ക്ക് പുറമെ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആയ പ്രൊവിഡന്റ് ഹൗസിംഗും ഫെയറിൽ പങ്കെടുക്കുന്നുണ്ട്.
പുറവങ്കരയുടെ കൊച്ചിയിലെ ഗ്രാൻഡ്ബേ, ഓഷ്യാനിയ, എറ്റേണിറ്റി പദ്ധതികളാണ് ഓൺലൈൻ ഫെയറിലുള്ളത്. ഓൺലൈനിൽ കേവലം 549 രൂപയ്ക്ക് അപ്പാർട്ട്മെന്റ് ബുക്ക് ചെയ്യാം ഫെയറിൽ. ചതുരശ്ര അടിക്ക് 549 മുതൽ 1449 വരെ രൂപ ഇളവുമുണ്ട് വിവിധ പദ്ധതികൾക്ക്. 2015 ജനുവരി 21 നകം ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മതി. ബുക്കിംഗ് വേണ്ടെന്ന് വച്ചാൽ അടച്ച ബുക്കിംഗ് തുക പൂർണമായും തിരിച്ചു കിട്ടുകയും ചെയ്യും. ഫെയറിൽ പങ്കെടുക്കാനും ആനുകൂല്യങ്ങൾ നേടാനും www.gosf.in സന്ദർശിക്കേണ്ടതാണ്.