14
Tuesday
May 2024
May 2024
ഐടി റിട്ടേണ്‍ നവംബര്‍ 30 വരെ സമയം
Posted on: May 14, 2020
ന്യൂഡല്‍ഹി : ജൂലൈ 31 നും ഒക് ടോബര്‍ 31 നുമകം നല്‍കേണ്ട ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് നവംബര്‍ 30 വരെ സമയം. നികുതി ഓഡിറ്റ് സമയപരിധി സെപ്റ്റംബര്‍ 30 ല്‍ നിന്ന് ഒക് ടോബര്‍ 31 ലേക്കു നീട്ടി.
നികുതി നിര്‍ണയ കാലാവധി സെപ്റ്റംബര്‍ 30 ന് അവസാനിക്കുന്നതു ഡിസംബര്‍ 31 വരെയും അടുത്ത മാര്‍ച്ച് 31 ന് അവസാനിക്കുന്നത് സെപ്റ്റംബര്‍ 31 വരെയും നീട്ടി.
നികുതി തര്‍ക്ക പരിഹാരത്തിനുള്ള വിവാദ് സേ വിശ്വാസ് പദ്ധതിയില്‍ അധിക പണം നല്കാതെയുള്ള തീര്‍പ്പാക്കലിന് സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി.
TAGS: Income Tax |
News in this Section