മാരുതിക്ക് 4000 ജിപ്‌സിക്കുള്ള ഓർഡർ

Posted on: December 8, 2014

Maruti-Gypsy-rear-Big

മാരുതി സുസുക്കിക്ക് സൈന്യത്തിനു വേണ്ടി 4,000 ജിപ്‌സി നിർമ്മിച്ചുനൽകാനുള്ള കരാർ ലഭിച്ചു. വിപണി വില അനുസരിച്ച് 238 കോടി രൂപയാണ് കരാറിന്റെ മൂല്യം. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ജിപ്‌സിക്കുള്ള സൈന്യത്തിന്റെ കരാർ ലഭിക്കുന്നത്. 1991 മുതൽ ഇതേവരെ 31,000 ജിപ്‌സികൾ സൈന്യം വാങ്ങിയിട്ടുണ്ട്. 1298 സിസി പെട്രോൾ എൻജിനാണ് ജിപ്‌സികളിലുള്ളത്. ഇതേവരെ 1,40,000 ജിപ്‌സികളാണ് കമ്പനി നിർമ്മിച്ചിട്ടുള്ളത്.