എടിഎം സേവനം : മുത്തൂറ്റ് ഫിനാൻസും എഫ്‌ഐഎസും ധാരണയായി

Posted on: December 6, 2014

Muthoot-ATM-Big

എഫ്‌ഐഎസും മുത്തൂറ്റ് ഫിനാൻസും എടിഎം സേവനങ്ങൾക്കായി സഹകരിക്കാൻ ധാരണയായി. ഇന്ത്യയിലെമ്പാടും എടിഎം സേവനം മാനേജ് ചെയ്യുവാനും, സുരക്ഷയ്ക്കായി നിരീക്ഷിക്കുവാനും, കണക്ടിവിറ്റി, സ്വിച്ചിംഗ് സേവനങ്ങൾ നൽകുവാനുമാണ് ധാരണ.

മുത്തൂറ്റ് ഫിനാൻസിന്റെ എടിഎം സേവനങ്ങൾ കൂടുതൽ സ്ഥലങ്ങളിൽ ഉത്തരവാദിത്വത്തോടെ നടപ്പാക്കുവാൻ എഫ്‌ഐഎസ് സഹായിക്കുമെന്ന് മുത്തൂറ്റ് ഫിനാൻസിന്റെ ചീഫ് ജനറൽ മാനേജർ കെ.ആർ. ബിജിമോൻ പറഞ്ഞു.

എടിഎം സേവനങ്ങൾ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുവാൻ തങ്ങളുടെ പരിചയ സമ്പത്തും സാങ്കേതിക സഹായവും ലഭ്യമാക്കി ബാങ്കിംഗ് മേഖലയ്ക്ക് ഉണർവേകുവാൻ സാധിക്കുമെന്ന് എഫ്‌ഐഎസ് ഏഷ്യാപസഫിക് മേധാവി രാജാ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.