എച്ച് ആർ മികവ് : ഫെഡറൽ ബാങ്കിന് രണ്ട് അവാർഡുകൾ

Posted on: December 6, 2014

Federal-Bank-BF-Awards

ഹ്യൂമൻ റിസോഴ്‌സസ് രംഗത്തെ മികവിന് ഫെഡറൽ ബാങ്ക് രണ്ട് അവാർഡുകൾ നേടി. സിഐഐ നാഷണൽ എച്ച് ആർ എക്‌സലൻസ് അവാർഡും ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് മാഗസിന്റെ ബെസ്റ്റ് എച്ച് ആർ പ്രാക്ടീസ് അവാർഡുമാണ് ഫെഡറൽ ബാങ്കിന് ലഭിച്ചത്.

ന്യൂഡൽഹിയിലെ ഹോട്ടൽ ലളിത്പാലസിൽ നടന്ന അഞ്ചാമത് സിഐഐ നാഷണൽ എച്ച് ആർ കോൺഫറൻസിൽ കേന്ദ്ര മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി അവാർഡ് സമ്മാനിച്ചു.

മുംബൈയിൽ നടന്ന ചടങ്ങിൽ ബാങ്കിംഗ് ഫ്രോണ്ടിയേഴ്‌സ് മാഗസിന്റെ ബെസ്റ്റ് എച്ച് ആർ പ്രാക്ടീസ് ആൻഡ് ടാലന്റ് പ്രാക്ടീസ് അവാർഡ് ഫെഡറൽ ബാങ്ക് എച്ച് ആർ വിഭാഗം ജനറൽ മാനേജർ തമ്പി കുര്യൻ അവാർഡ് സ്വീകരിച്ചു.