May 2024
ലിംഗാ യ്ക്ക് 200 കോടിയുടെ ഇൻഷുറൻസ് കവറേജ്
Posted on: December 6, 2014
ഡിസംബർ 12 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ ലിംഗാ യ്ക്ക് 200 കോടിയുടെ ഇൻഷുറൻസ് കവറേജ്. പ്രൊഡക്ഷൻ ഇൻഷുറൻസ്, വരുമാന നഷ്ടം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. നൂറു കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. എട്ടു മാസത്തിനുള്ളിലാണ് ചിത്രം പൂർത്തിയാക്കിയത്.
നൂറുകോടി ബജറ്റുള്ള ചിത്രത്തിന് 20 കോടി രൂപയോളമാണ് പ്രീമിയം. പുതിയ ഫിലിം ഇൻഷുറൻസ് മാനദണ്ഡങ്ങൾ അനുസരിച്ച് പ്രതികൂല കാലാവസ്ഥ മൂലമുള്ള കാലതാമസം, പ്രകൃതി ദുരന്തങ്ങൾ, സെറ്റിനുണ്ടാകുന്ന നഷ്ടങ്ങൾ, അഭിനേതാക്കൾക്കുണ്ടാകുന്ന പരിക്കുകൾ, ഭക്ഷ്യവിഷബാധ, വരുമാന നഷ്ടം തുടങ്ങിയ കാര്യങ്ങൾക്ക് ഇൻഷുറൻസ് സംരക്ഷണം നൽകേണ്ടതുണ്ട്. ഷൂട്ടിംഗ് വിദേശത്താണെങ്കിലും ഇൻഷുറൻസ് കവറേജ് ലഭിക്കും.
TAGS: Alliance Insurance Brokers | Film Insurance | Lingaa | Mega Insurance Cover | Rajinikanth | Superstar Rajinikanth |