ലിംഗായുടെ റിലീസിംഗ് അനിശ്ചിത്വത്തിൽ

Posted on: December 11, 2014

Lingaa-rajanikant-Big

രജനീകാന്ത് ചിത്രമായ ലിംഗായുടെ റിലീസിംഗ് വീണ്ടും അനിശ്ചിതത്വത്തിൽ. നിർമതാവ് നാളെ ഉച്ചയ്ക്ക് മുമ്പ് 10 കോടി രൂപ കെട്ടിവയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടു. കഥ മോഷണമാണെന്ന ഹർജിയിലാണ് കോടതി ഉത്തരവ്. നൂറു കോടി ബജറ്റിൽ നിർമ്മിച്ച ലിംഗാ നാളെ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.