കരുണാനിധിക്ക് അണ്ണാസമാധിക്ക് സമീപം സ്ഥലം അനുവദിക്കണമെന്ന് രജനീകാന്ത്

Posted on: August 7, 2018

ചെന്നൈ : കരുണാനിധിക്ക് അണ്ണാസമാധിക്ക് സമീപം അന്ത്യവിശ്രമ സ്ഥലം അനുവദിക്കണമെന്ന് നടൻ രജനീകാന്ത് തമിഴ്‌നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതിനാവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കണമെന്നും അദേഹം അഭ്യർത്ഥിച്ചു.

കരുണാനിധിക്ക് അന്ത്യവിശ്രമസ്ഥലം അനുവദിച്ചില്ലെങ്കിൽ തമിഴ്‌നാട്ടിലെ ജനങ്ങൾ സർക്കാരിന് മാപ്പ് നൽകില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കരുണാനിധിക്ക് മെറീന ബീച്ചിൽ അന്ത്യവിശ്രമ സ്ഥലം അനുവദിക്കണമെന്ന് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു.