യെസ് ബാങ്ക് ബാൽ സ്വച്ഛതാ അഭിയാനിൽ 75,000 കുട്ടികൾ

Posted on: December 5, 2014

Yes-Bank-Logo-big

മാലിന്യ വിമുക്തമായ ഇന്ത്യ യാഥാർത്ഥ്യമാക്കാനുള്ള ദേശീയ യജ്ഞവുമായി കൈകോർത്ത് യെസ് ബാങ്ക് ആവിഷ്‌കരിച്ച പദ്ധതിയിൽ 75,000 സ്‌കൂൾ കുട്ടികൾ പങ്കാളികളായി. 575 ശാഖകളുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന യെസ് കമ്യൂണിറ്റി സാമൂഹിക സേവന പരിപാടിയുടെ ഭാഗമായാണ് ഇക്കഴിഞ്ഞ ശിശുദിനത്തിൽ ബാൽ സ്വച്ഛതാ അഭിയാന് യെസ് ബാങ്ക് തുടക്കമിട്ടത്.

യെസ് ! ഐ ആം ദ ചേഞ്ച് അറ്റ് സ്‌കൂൾസ് ഇനിഷ്യേറ്റേീവ് എന്ന പ്രത്യേക പരിപാടിയിലൂടെ ഈ കുട്ടികളെ ഗുണപരമായ മാറ്റത്തിന്റെ അംബാസഡർമാരാക്കുകയാണ് ലക്ഷ്യമെന്ന് യെസ് ബാങ്ക് എം ഡിയും സി ഇ ഒയുമായ റാണാ കപൂർ പറഞ്ഞു. ഇതിനായി ഒട്ടേറെ ഹ്രസ്വ സിനിമകളുടെ പ്രദർശനം സംഘടിപ്പിച്ചു. രാജ്യ വ്യാപകമായി നടത്തിയ മത്സരത്തിൽ മാറ്റുരച്ച 1750 ലേറെ ഹ്രസ്വ ചിത്രങ്ങളിൽ നിന്നാണ് ഇതിനുള്ള തെരഞ്ഞെടുപ്പു നടത്തിയത്. അര ലക്ഷത്തിലേറെ യുവാക്കൾ മത്സരത്തിനായി ചിത്രങ്ങൾ നിർമ്മിച്ച് അയച്ചുതന്നു. യെസ് കമ്യൂണിറ്റി ആഭിമുഖ്യത്തിലുള്ള ഈ പരിപാടികളുമായി 8000 യെസ് ബാങ്ക് ജീവനക്കാരും സഹകരിക്കുന്നുണ്ടെന്ന് യെസ് ബാങ്ക് റെസ്‌പോൺസിബിൾ ബാങ്കിംഗ് സീനിയർ പ്രസിഡന്റും കൺട്രി ഹെഡുമായ നമിത വികാസ് അറിയിച്ചു.